വിജയകരമായ ക്രിസ്തീയ ജീവിതം

എന്താണ്  വിജയകരമായ ക്രിസ്തീയ ജീവിതം?

  • ദൈവം നമ്മെ അംഗീകരിച്ചു എന്നും സ്നേഹിക്കുന്നു എന്നുമുള്ള ഉറപ്പ് ഉണ്ടായിരിക്കുക
  • പരിശുദ്ധാത്മാവിന്റെ സാന്നിധ്യം അനുഭവിക്കുക
  • ദൈവശബ്ദം കേൾക്കുക
  • നമ്മുടെ ജീവിതത്തിലെ ദൈവവിധി നടപ്പാക്കാൻ സ്വാതന്ത്ര്യമുള്ളവരായിരിക്കുക
  • പ്രാർത്ഥനകൾക്കു മറുപടി ലഭിക്കുക
  • … മാത്രമല്ല അതിലധികവും!

    നമ്മുടെ  ജീവിതത്തിലെ  പ്രതിസന്ധികളിൽ നിന്നും  നമ്മെ  സ്വതന്ത്രരാക്കി  യേശുവിനോട്  കൂടുതൽ  അടുപ്പിക്കുന്ന  പ്രാർത്ഥന  കളും  പാഠ്യവിഷയങ്ങളും  ഈ വെബ്  സൈറ്റിൽ  ഉണ്ട്.

    വിജയകരമായ ക്രിസ്തീയ ജീവിതം… വർക്ക്ബുക്ക് 

    നമ്മുടെ  പാപങ്ങളിൽ  നിന്നും  നമ്മെ  വിടുവിപ്പാൻ  യേശു  തന്റെ  ജീവൻ  നല്കി.   എങ്കിലും  ക്രിസ്തു  നമുക്ക്  വേണ്ടി  വിലയ്ക്ക്  വാങ്ങിയ  സ്വാതന്ത്ര്യം  കരസ്ഥമാക്കുവാൻ  നമ്മിൽ  അനേകർക്കും  കഴിയാതെ  പോകുന്നു.  നാം  സ്വതന്ത്രരല്ലാത്ത  മേഖലകൾ  കണ്ടെത്തുവാൻ  ഈ  വർക്ക്  ബുക്ക്  നമ്മെ  സഹായിക്കുന്നു.  വിവരണങ്ങളിലൂടെയും  മാതൃകാ  പ്രാർത്ഥനകളിലൂടെയും  മുമ്പൊരിക്കലും  നാം ചെയ്തിട്ടില്ലാത്ത  പോലെ  അനുതപിക്കുവാനും  ക്ഷമിക്കുവാനും  വേണ്ട വസ്തുതകൾ  പഠിപ്പിക്കുന്നു.

    ആദ്യം നാം അവ  ഉപയോഗപ്പെടുത്തുക. പിന്നീട് മറ്റുള്ളവരെക്കൂടി സഹായിക്കുക.

    ഈ വെബ് സൈറ്റിൽ നിന്നും വിജയകരമായ ക്രിസ്തീയ ജീവിതം എന്ന വർക്ക് ബുക്ക്, ഇംഗ്ലീഷ്‌, ഹിന്ദി, ബംഗ്ല, കന്നഡ, ലുഗാണ്ട, മലയാളം, തെലുങ്ക്, തമിഴ് എന്നീ ഭാഷകളിൽ സൗജന്യമായി ഡൗൺലോഡ് ചെയ്യുവാൻ കഴിയും.



    നിങ്ങൾക്ക്  ഒരു  അച്ചടിച്ച  മലയാളം  വർക്ക്  ബുക്ക്  ആവശ്യമെങ്കിൽ  ലഭ്യമാണ്, ഈ  മെയിൽ  അഡ്രസ്സ്ഉപയോഗിക്കുക 

    info@victoriouschristianlife.info

    ബൈബിൾ പഠനങ്ങൾ

    ഈ വെബ്സൈറ്റിൽ നിന്ന് പ്രധാനമായും 2 ബൈബിൾ പഠനങ്ങളാണ് ഡൗൺലോഡ് ചെയ്യാൻ കഴിയുന്നത്. ഇംഗ്ലീഷ്, ഹിന്ദി, ബംഗാളി, കന്നഡ, ലുഗാണ്ട, തെലുങ്ക്, തമിഴ് എന്നീ ഭാഷകളിൽ അവ ലഭ്യമാണ്. ഒറ്റയ്ക്കോ ചെറിയ ഗ്രൂപ്പുകളായോ ഇവ പഠിക്കാം.

    നിരപ്പു പ്രാപിക്കുക” എന്ന വിഷയം

    ധനം” എന്ന വിഷയം

    വിജയകരമായ ക്രിസ്തീയ ജീവിതം

    ഓരോ വിശ്വാസിയെയും ദൈവം അവരെ സൃഷ്ടിച്ച ഉദ്ദേശ്യത്തിനായ് സജ്ജീകരിക്കയും ശാക്തീകരിക്കയും ചെയ്യുന്നു.